കോഴിക്കോട്: ശ്രീലേഖയുടെ ആരോപണത്തിന് പിന്നിൽ ആരെന്ന് വ്യക്തമാണെന്ന് ഡബ്ല്യു.സി.സി അംഗവും തിരക്കഥാകൃത്തുമായ ദീദി ദാമോദരൻ. കോടതിയലക്ഷ്യമാകുന്നത് കൊണ്ട് മറ്റുകാര്യങ്ങൾ പറയുന്നില്ല. പൊലീസിനെതിരായ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി നിലപാട് പറയണം. സ്ത്രീ എന്ന നിലയിൽ ശ്രീലേഖയ്ക്ക് എങ്ങനെ ഈ രീതിയിൽ സംസാരിക്കാൻ കഴിയുന്നു. അതിജീവിതയുടെ പോരാട്ടം എളുപ്പമായിരുന്നില്ല. പദവിയോട് ചേർന്ന പ്രതികരണമല്ല ശ്രീലേഖ നടത്തിയത്. അവർക്ക് സർക്കാർ നൽകിയ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കണമെന്നും ദീദി ദാമോദരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |