ജംഷഡ്പുർ : ഐ.എസ്.എൽ ഫുട്ബാൾ ക്ലബ് ജംഷഡ്പുർ എഫ്സിയുടെ പുതിയ പരിശീലകനായി ഇംഗ്ലണ്ട് യൂത്ത് ടീം കോച്ചായിരുന്ന ഐഡി ബൂത്രോയ്ഡിനെ നിയമിച്ചു. കഴിഞ്ഞ സീസണിൽ ക്ലബ്ബിനെ ലീഗ് ഷീൽഡ് ജേതാക്കളാക്കിയ ഓവൻ കോയ്ലിനു പകരമാണ് 51കാരനായ ഐഡി വരുന്നത്.
ഇംഗ്ലണ്ട് അണ്ടർ 19, 20, 21 ടീമുകളെ പരിശീലിപ്പിച്ച ബൂത്രോയ്ഡ് ബെൻ ചിൽവെൽ, കല്ലം ഹഡ്സൺ ഒഡോയ്, ഹാരി വിങ്ക്സ് തുടങ്ങിയ സൂപ്പർ താരങ്ങളുടെ പരിശീലകനുമാണ്. 2005 -ലാണ് ബൂത്രോയ്ഡ് പരിശീലകന്റെ കുപ്പായമണിയുന്നത്. ഇംഗ്ലീഷ് ക്ലബ്ബായ വാറ്റ്ഫോർഡിന്റെ പരിശീലകനായി സ്ഥാനമേറ്റ ബൂത്രോയ്ഡ് ആ വർഷം ടീമിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് യോഗ്യത നേടിക്കൊടുത്തു. മൂന്ന് സീസണിൽ വാറ്റ്ഫോർഡിനെ പരിശീലിപ്പിച്ച ബൂത്രോയ്ഡ് 2007-ൽ ടീമിനെ എഫ്.എ. കപ്പ് സെമിഫൈനലിലെത്തിച്ചു.
കോൾചെസ്റ്റർ യുണൈറ്റഡ്, കവൻട്രി കൺട്രി, നോർത്താംപ്ടൺ ടൗൺ തുടങ്ങിയ ക്ലബ്ബുകളെയും ബൂത്രോയ്ഡ് പരിശീലിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |