ചവറ: പൻമന പഞ്ചായത്തിലെ പുത്തൻ ചന്ത, നടുവത്തുചേരി, മണപ്പുഴ പരിസരങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷം. ജലനിധി പദ്ധതി പ്രകാരം ഇവിടങ്ങളിൽ ലഭിച്ചിരുന്ന ശുദ്ധജലം കഴിഞ്ഞ രണ്ടാഴ്ചയായി രാവിലെ കുറച്ച് സമയത്തേക്ക് മാത്രമാണ് കിട്ടുന്നത്. ഈ ഭാഗങ്ങളിലെ കിണറുകളിൽ ചെങ്കല്ല് നിറത്തിലുള്ള ഓരുവെള്ളമാണ് ലഭിക്കുന്നത് എന്നത് പ്രശ്നത്തെ രൂക്ഷമാക്കുന്നു.
ഈ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാൻ പഞ്ചായത്ത് അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |