കൊട്ടാരക്കര: പുത്തൂർ ചെറുപൊയ്കയിൽ സ്ഥാപിച്ച മീൻകൂട് പുതുതലമുറയ്ക്ക് കൗതുകമാകുന്നു. കല്ലടയാറിന്റെ സമീപത്തായി ചെറുപൊയ്ക തോട് വന്നുചേരുന്നിടത്താണ് മീൻ കൂട് സ്ഥാപിച്ചത്. ആഴ്ചയിലൊരിക്കൽ തുറക്കുമ്പോൾ ചെറുതും വലുതുമായ പുഴമത്സ്യങ്ങളുമുണ്ടാകും. പത്ത് കിലോവരെ മത്സ്യങ്ങൾ വരെ കിട്ടാറുണ്ടെന്ന് ചെറുപൊയ്ക സ്വദേശിയായ അനിൽ പറഞ്ഞു. ഈറ ഉപയോഗിച്ചാണ് പ്രത്യേക രൂപത്തിൽ കൂട് നിർമ്മിച്ചിരിക്കുന്നത്. മത്സ്യങ്ങൾ കൂടിനകത്തുകയറിയാൽ പിന്നെ തിരികെ ഇറങ്ങാൻ കഴിയില്ല. ട്രോളിംഗ് നിരോധനമായതിനാൽ നാടൻ മത്സ്യം വാങ്ങാൻ നിരവധിപേരാണ് എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |