പെരിങ്ങോട്ടുകര: ശ്രീസോമശേഖര ക്ഷേത്രത്തിലെ ഉത്സവ പൊതുയോഗം ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി പരാനന്ദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹണി കണാറ അദ്ധ്യക്ഷനായി. ഉപദേശക സമിതി കൺവീനർ രതീഷ് തൈവളപ്പിൽ, വേണുഗോപാൽ കൊല്ലാറ, ബോസ് കീഴുമായിൽ, അജയൻ പറവത്ത് എന്നിവർ സംസാരിച്ചു. യോഗത്തിൽ കഴിഞ്ഞ വർഷത്തെ കണക്കുകൾ അവതരിപ്പിച്ചു പാസാക്കി. അടുത്ത വർഷത്തെ ഉത്സവം 2023 മാർച്ച് 11ന് നടക്കും. ഈ വർഷത്തെ ഷഷ്ഠി ഒക്ടോബർ ഒന്നിന് നടത്താനും യോഗം തീരുമാനിച്ചു.
വനിതകൾക്ക് പരിശീലനം
തൃശൂർ: അനെര്‍ട്ട്, അക്കാഡമി ഒഫ് സ്കില്‍ എക്സലന്‍സ് എന്നിവ സംയുക്തമായി വനിതകള്‍ക്ക് മാത്രമായി സൗരോര്‍ജ്ജ മേഖലയില്‍ നാലു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. യോഗ്യത എസ്.എസ്.എല്‍ സി. ഓരോ ജില്ലയിലും 10 പേര്‍ക്ക് വീതമാണ് അവസരം. www.anert.gov.in വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അവസാന തീയതി 20. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188119431, 18004251803.
ഗുരുവായൂരിലെ ഹോട്ടൽ ആക്രമണത്തിൽ പ്രതിഷേധം
തൃശൂർ: ഗുരുവായൂർ മമ്മിയൂർ ശിവക്ഷേത്രത്തിന് മുന്നിലുള്ള ഹോട്ടൽ ശിവദർശനം തകർത്ത സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളണമെന്ന് കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസ്സോസിയേഷൻ തൃശുർ ജില്ലാ കമ്മറ്റി യോഗം പൊലീസിനോട് ആവശ്യപ്പെട്ടു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി പാടുപെടുകയാണ് നിലവിൽ ഹോട്ടൽ വ്യാപാരികൾ. ഹോട്ടലുടമയ്ക്കെതിരെ നിലവിൽ കെട്ടിട ഉടമ നൽകിയ കേസ് കോടതിയിൽ നിലനിൽക്കെ, നാട്ടിലെ നിയമ വ്യവസ്ഥയെ വെല്ലു വിളിച്ച് ഇരുട്ടിന്റെ മറവിൽ നടന്ന ആക്രമണത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് തൃശൂർ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി വിനേഷ് വെണ്ടൂർ, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് , സുന്ദരൻ നായർ, വി.ജി.ശേഷാദ്രി, സി.എ.ജോണി, ടി.എ.ഉസ്മാൻ ,സന്തോഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |