പാലക്കാട്: ഷാലിമാർ എക്സ്പ്രസിൽ നിന്ന് 10.250 കിലോ കഞ്ചാവ് പിടികൂടി. പാലക്കാട് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് സർക്കിളും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ജനറൽ കംമ്പാർട്ട്മെന്റിലെ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് പൊതുവിപണിയിൽ ആറു ലക്ഷത്തോളം രൂപ വില വരും. കഞ്ചാവ് കടത്തിയവരെ പിടികൂടുവാൻ എക്സൈസ് അന്വേഷണം ആരംഭിച്ചു. ട്രെയിനിലെ പരിശോധന കർശനമായി തുടരുമെന്ന് ആർ.പി.എഫ് കമാൻഡന്റ് ജെതിൻ ബി.രാജ് അറിയിച്ചു. ആർ.പി.എഫ് സി.ഐ കേശവദാസ്, എസ്.ഐ അജിത് അശോക്, എ.എസ്.ഐമാരായ കെ.സജു, എം.രവി, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക്, എക്സൈസ് സിവിൽ ഓഫീസർമാരായ ജി.ഷിജു, എം.മഹേഷ്, സെൽവകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |