SignIn
Kerala Kaumudi Online
Friday, 19 April 2024 9.00 PM IST

12 റോഡുകൾ കൂടി നവീകരിക്കും

road

കൊച്ചി: നഗരത്തിലെ 12 റോഡുകൾ കൂടി നവീകരിക്കാൻ കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) . 68 കോടി രൂപയാണു പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. 8 മുതൽ 12 മാസത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
കർഷക റോഡ്, സലിം രാജൻ റോഡ്, സൗത്ത് റെയിൽവേ സ്റ്റേഷൻ റോഡ്, രവിപുരം റോഡ്, എം.ഐ. ഷാനവാസ് റോഡ്, ചിറ്റൂർ റോഡ്, ഫോർഷോർ റോഡ്, എസ്.ആർ.എം റോഡ് എന്നിവ ഉൾപ്പെടെ 12 റോഡുകളാണ് ആധുനിക രീതിയിൽ നവീകരിക്കുക. ഇതിൽ എട്ടു റോഡുകളുടെ നവീകരണത്തിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു.
സ്മാർട് റോഡുകളല്ലെങ്കിലും അതേ മാതൃകയിലായിരിക്കും ഈ റോഡുകളുടെ നവീകരണം. കേബിളുകൾ ഇടാനായുള്ള യൂട്ടിലിറ്റി ഡക്ടുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഈ റോഡുകളിലുമുണ്ടാകും. നിലവിൽ പല റോഡുകളിലും കേബിളുകൾ കാരണം യാത്രക്കാർക്കു വലിയ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.
സ്ട്രീറ്റുകളുടെ നവീകരണം, റോഡിന്റെ ഇരുവശങ്ങളിലും കാൽനടപ്പാതകൾ, ജംഗ്ഷനുകളുടെ വികസനം, സൗന്ദര്യവൽക്കരണം, സ്മാർട് സ്ട്രീറ്റ് ഫർണിച്ചറുകൾ, സ്ട്രീറ്റ് ലൈറ്റുകൾ തുടങ്ങി അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ളവ റോഡ് നവീകരണത്തിൽ ഉൾപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CSML
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.