തൃക്കാക്കര: അനധികൃതമായി കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളെ പിടികൂടുന്നതിന് നടപ്പാക്കിയ ഓപ്പറേഷൻ ഫോക്കസിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 15 ടൂറിസ്റ്റ് ബസുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ കുടുങ്ങി. പളളിക്കര,കലൂർ,എറണാകുളം സൗത്ത്, മട്ടാച്ചേരി, ഹൈക്കോടതി,കാക്കനാട്,തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടികൂടിയത്. ടൂറിസ്റ്റ് ബസുകളിൽ ലേസർ,എൽഇഡി, ഹൈ വോൾട്ടേജ് ലൈറ്റുകളും കാതടപ്പിക്കുന്ന ശബ്ദ സംവിധാനങ്ങളുമായി 15 ടൂറിസ്റ്റ് ബസുകൾ പിടികൂടി.ഹെൽമറ്റ് ധരിക്കാതിരിക്കുക,സീറ്റ്ബെൽറ്റ്,വാഹനങ്ങളിൽ കൂൾ ഫിലിം ഒട്ടിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 25 വാഹാനങ്ങൾക്കെതിരെയും മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. എക്സ്ട്രാ ലൈറ്റുകളുമായി പിടികൂടിയ വാഹനങ്ങളിൽ നിന്നു പിഴ ഈടാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |