വർക്കല: ഓടയം തീരത്ത് മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്ന കെട്ടിടം തീവച്ച് നശിപ്പിച്ചതായി പരാതി. ഓടയം പടിപ്പുര വിളാകം വീട്ടിൽ സജീദിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 11.30 ഓടെയാണ് സംഭവം. കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന വടം,പങ്കായം, മീൻ അളക്കുന്ന കുട്ടകൾ ഉൾപ്പെടെയുള്ളവ കത്തി നശിച്ചു. കെട്ടിടത്തിന്റെ ഗ്ലാസ് ചില്ലുകൾ തകർത്തശേഷമാണ് അക്രമികൾ തീ കത്തിച്ചതെന്ന് പറയുന്നു.
ഏകദേശം 15000 രൂപയുടെ നഷ്ടം ഉള്ളതായി ഉടമ അയിരൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഉടമയുടെ പരാതിയെ തുടർന്ന് അയിരൂർ പൊലീസ്,ഫോറൻസിക് വിഭാഗം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |