തിരുവല്ല: വേങ്ങൽ തോട്ടിൽ മുങ്ങിത്താഴ്ന്ന മൂന്നുപേരെ രക്ഷപ്പെടുത്തിയ ആലുംതുരുത്തി ചേന്നനാട്ടിൽ ജിജിമോൾക്ക് പെരിങ്ങര പഞ്ചായത്തിന്റെ ആദരവ്. പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് മൊമെന്റോ നൽകി ആദരിച്ചു. വൈസ് പ്രസിഡന്റ് ശാന്തമ്മ ആർ.നായർ, പഞ്ചായത്ത് അംഗങ്ങളായ സുഭദ്രാ രാജൻ, വിഷ്ണു നമ്പൂതിരി, ജയഏബ്രഹാം, ഷൈജു എൻ.സി,ഏബ്രഹാം തോമസ്, ചന്ദ്രു എസ്.കുമാർ, സനൽകുമാരി, അശ്വതി രാമചന്ദ്രൻ, റിക്കുമോനി വർഗീസ്, ഷീനാ മാത്യു, റോയി വർഗീസ്, പഞ്ചായത്ത് സെക്രട്ടറി ജോസ് ഈപ്പൻ, കെ.കെ.പൊന്നപ്പൻ, സജി അലക്സ്, ഈപ്പൻ കുര്യൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |