പന്തളം: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് പന്തളംബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം ഇലക്ട്രിസിറ്റി ഓഫീസിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി. സെക്രട്ടറിഅനീഷ് വരികവാണ്ണമല പകൽ പന്തംകൊളുത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്ചാർജുള്ള രഘുനാഥ്കുളനട അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി സെക്രട്ടറി നരേന്ദ്രനാഥ്,മണ്ഡലം പ്രസിഡന്റുമാരായ വേണുകുമാരൻ നായർ,പന്തളം വാഹിദ്, മനോജ് കുരമ്പാല, നൗഷാദ് റാവുത്തർ, പന്തളം മഹേഷ്, കെ.ആർവിജയകുമാർ, കിരൺകുരമ്പാല, ടി.ഗോപാലൻ, ബിജുമങ്ങാരം,പി.പി ജോൺ, ഡെന്നിസ്, സന്തോഷ്തട്ട,സോളമൻ വരവുകാലയിൽ ബൈജുമുകുടിയിൽ അലക്സാണ്ടർ, കോശി.കെ.മാത്യു,വിജയകുമാർ തോന്നലൂർ, ആനിജോൺ തുണ്ടിൽ, സുനിതവേണു, രാജു,കുട്ടപ്പൻ നായർ, ശാന്ത,രവീന്ദ്രൻ പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |