തിരുവനന്തപുരം: വിദേശകാര്യമന്ത്രിയുടെ സാന്നിദ്ധ്യം പോലും മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയെന്നും ഫെഡറൽ വ്യവസ്ഥയോടുള്ള നിഷേധാത്മക നിലപാടാണ് എസ്. ജയശങ്കറിനെതിരായ പരാമർശത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. കേന്ദ്രമന്ത്രി സംസ്ഥാന സർക്കാരിന്റെയല്ല മറിച്ച് സംസ്ഥാന സർക്കാർ വിദേശകാര്യ വകുപ്പിന്റെ അധികാരപരിധിയാണ് കൈയേറുന്നത്. വിദേശ രാജ്യത്തിന്റെ കോൺസുലേറ്റുമായി ബന്ധപ്പെടാൻ സംസ്ഥാനത്തിന് എന്ത് അധികാരമാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രോട്ടോകോൾ ലംഘനം നടത്തിയത് മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |