തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടിക്ക് 2064 കോടി രൂപയുടെ കുടിശിക പിരിച്ചെടുക്കാനുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. ഇതിനായി ആഗസ്റ്റ് 15നകം അദാലത്ത് നടത്തും. 50 ശതമാനംവരെ ഇളവു നിൽകുന്ന തരത്തിലാകും അദാലത്ത്.
അപകടകരമായ അളവിൽ കോളിഫോം ബാക്ടീരിയയുള്ള ഇന്ത്യയിലെ 351 നദികളിൽ 21 എണ്ണം കേരളത്തിലാണെന്ന് പഠന റിപ്പോട്ടുകളുണ്ടെന്ന് മന്ത്രി അറിയിച്ചു. കരമനയാർ, ഭാരതപ്പുഴ, കടമ്പ്രയാർ ,കീച്ചേരി, മണിമല, പമ്പ, ഭവാനി, ചിത്രപ്പുഴ,കടലുണ്ടി, കല്ലായി , കരുവണ്ണൂർ, കവ്വായി, കുപ്പം, കുറ്റിയാടി, മൊഗ്രാൽ, പെരിയാർ,പെരുവമ്പ, പുഴയ്ക്കൽ, രാമപുരം, തിരൂർ, ഉപ്പള എന്നിവയാണ് ഈ നദികൾ.
മത്സ്യഫെഡ്
അന്വേഷണം
തിരുവനന്തപുരം: മത്സ്യഫെഡിന്റെ ശക്തികുളങ്ങര കോമൺ പ്രീ പ്രോസംസിംഗ് സെന്ററിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി വി.അബ്ദുഹ്മാൻ അറിയിച്ചു. കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കടൽത്തീരം പ്ലാസ്റ്റിക് മുക്തമായും മനോഹരമായും സംരക്ഷിക്കുന്ന മികച്ച തദ്ദേശസ്ഥാപനങ്ങളെ തെരഞ്ഞെടുത്ത് മുഖ്യമന്ത്രിയുടെ എവർ റോളിംഗ് ട്രോഫിയും അഞ്ചു ലക്ഷം രൂപയുടെ കാഷ് അവാർഡും നൽകുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |