തേഞ്ഞിപ്പാലം: ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ എച്ച്.എസ്.എസിൽ പെൺകുട്ടികൾക്ക് സൗജന്യ കരാട്ടെ ക്ലാസ് ആരംഭിച്ചു. ആഴ്ചയിൽ നാലു ദിവസമാണ് ക്ലാസ്. ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ജമീല ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ദേവദാസ്, പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത്, പ്രിൻസിപ്പൽ പി. മനോജ് കുമാർ , പ്രധാനാദ്ധ്യാപിക ആർ.പി ബിന്ദു, സുബിന, പി.ടി.എ വൈസ് പ്രസിഡന്റ് ലിജി സുനിൽ എന്നിവർ പ്രസംഗിച്ചു. സുമേഷ് ചേലേമ്പ്ര നയിക്കുന്ന കരാട്ടെ ക്ലാസിൽ സഹായികളായി ആഷ്ലി, ദേവിക എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |