കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ് അദ്ധ്യക്ഷത വഹിച്ചു. ഹേമ മോഹൻ, സി.പി.സജിത, റീന സുരേഷ്, ശശീന്ദ്രൻ കുനിയിൽ, ബാബു.കെ.പി, എ.സന്തോഷ്, എൻ.പി.ചന്ദ്രൻ ,വി .പി വാസു, ഷിബിൻ.എം, രതീഷ് എം, നവ്യ എൻ, വനജ ഒതയോത്ത്, മുരളി കുളങ്ങരത്ത്, റിൻസി ആർ.കെ, വി പി .രാജീവൻ, മിനി കെ,എം.ബി.ബി.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസിൽ ഉന്നത വിജയം നേടിയ കുന്നുമ്മൽ പഞ്ചായത്തിലെ 129 വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. തുടർന്ന് കരിയർ ഗൈഡർ ദീപക് സുഗതൻ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |