തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി രാജ്യമെമ്പാടും അരങ്ങേറുന്ന രംഗാവതരണകലകളിൽ, ഗുജറാത്തിന്റെ നൃത്താവതരണങ്ങൾക്ക് ഇന്ന് ഭാരത് ഭവനിൽ തുടക്കമാകും. ഭാരത് ഭവൻ ശെമ്മങ്കുടി സ്മൃതി ഹൈ ക്യു തിയേറ്ററിൽ വൈകിട്ട് 6ന് നടക്കുന്ന നൃത്താവതരണം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷനാകും. നെഹ്റു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ അലി സബ്രിൻ, അബ്രദിത ബാനർജി, റോബിൻ സേവ്യർ, തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ പങ്കെടുക്കും. ഗുജറാത്തിൽ നിന്നുള്ള 20 അംഗ കലാസംഘമാണ് നൃത്താവതരണം ഒരുക്കുന്നത്. ഭാരത് ഭവനും, നെഹ്റു യുവ കേന്ദ്രയും, പ്രേംനസീർ സുഹൃദ് സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |