ലാലു അലക്സ്, ദീപക് പറമ്പോൽ, മീര വാസുദേവ്, ദർശന, ഇർഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീജിത്ത് ചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇമ്പം കോഴിക്കോട് ആരംഭിച്ചു. ബ്രോ ഡാഡിക്ക് ശേഷം ലാലു അലക്സ് മുഴുനീള വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുണ്ട്.കലേഷ് രാമാനന്ദ് , ദിവ്യ എം നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ എന്നിവരാണ് മറ്റു താരങ്ങൾ. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ബംഗ്ളൂരുവു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിക്കുന്നു.ഛായാഗ്രഹണം: നിജയ് ജയൻ, , കാലടി, പറവൂർ, മൂവാറ്റുപുഴ,എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷൻ. ഒാണം റിലീസാണ്. പി.ആർ.ഒ: പി.ശിവപ്രസാദ്,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |