ചങ്ങനാശേരി. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സമര പന്തലിൽ യു.ഡി.എഫ് വാഴപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സത്യഗ്രഹ സമരം നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എച്ച്.നാസർ സത്യാഗ്രഹ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. ബിജു പുല്ലുകാട്, വി.ജെ.ലാലി, മാത്തുകുട്ടി പ്ലാത്താനം, എം.ഡി.ദേവരാജൻ, ശശികുമാർ, സഷിൻ തലക്കുളം, ഷീലാ തോമസ്, ഡി.സുരേഷ്, സാബു കളരിക്കൽ, മനോജ് വർഗീസ്, അഭിലാഷ് വർഗീസ്, എം.എ.സജാദ്, സന്തോഷ് വെട്ടിത്തുരുത്ത്, മണിവാസൻ, കെ.സി.മാത്യു, സുമതികുട്ടിയമ്മ, രതീഷ് രാജൻ, ജിജി ഇയ്യാലിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |