അലനല്ലൂർ: പരസ്പര സ്നേഹവും സൗഹാർദ്ദവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബലി പെരുന്നാളിനോടനുബന്ധിച്ച് മണ്ഡലം വിസ്ഡം യൂത്ത് ഈദ് സോഷ്യൽ മീറ്റ് സംഘടിപ്പിച്ചു. 'തിരിച്ചറിവിന്റെ യൗവനം' എന്ന പ്രമേയത്തിൽ 24ന് പാലക്കാട് സംഘടിപ്പിക്കുന്ന വിസ്ഡം യൂത്ത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് ഈദ് സോഷ്യൽ മീറ്റ് സംഘടിപ്പിച്ചത്. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.അശ്രഫ് ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്
ഒ.മുഹമ്മദ് അൻവർ അദ്ധ്യക്ഷത വഹിച്ചു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം പി.രഞ്ജിത്ത്, മണ്ഡലം കോൺഗ്രസ് പ്രതിനിധി പി.അഹമ്മദ് സുബൈർ, യൂത്ത് ലീഗ് മേഖലാ സെക്രട്ടറി നൗഷാദ് പുത്തൻ കോട്ട്, ഡി.വൈ.എഫ്.ഐ മണ്ഡലം സെക്രട്ടറി കൃഷ്ണകുമാർ , വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് സ്വലാഹുദ്ധീൻ ബിൻ സലീം, മണ്ഡലം സെക്രട്ടറി എൻ. ശഫീഖ് തുടങ്ങിയവർ സംസാരിച്ചു.
ഈദ് സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ഫുട്ബാൾ മത്സരത്തിന് ഹംസ മാടശ്ശേരി, ഷാനവാസ് പഠിക്കപ്പാടം, ഇല്യാസ് വെള്ളിയഞ്ചേരി, കെ.അയമു മാസ്റ്റർ, വി.അൻവർ കാപ്പുപറമ്പ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |