തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ അഫിലിയേഷന് എൻജിനിയറിംഗ്, ആർക്കിടെക്ചർ, പ്ലാനിംഗ്, എംബിഎ, എംസിഎ, ഡിസൈൻ, ഹോട്ടൽ മാനേജ്മെന്റ് എന്നിവയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷയും പ്രോസസിംഗ് ഫീസും പിഴയില്ലാതെ 20 വരെയും 50,000 രൂപ പിഴയോടെ 30 വരെയും, അഫിലിയേഷൻ ഫീസ് പിഴയില്ലാതെ സെപ്തംബർ 15 വരെയും 50,000 രൂപ പിഴയോടെ സെപ്തംബർ 22 വരെയും അടയ്ക്കാം. ബന്ധപ്പെട്ട റെഗുലേറ്ററി ബോഡികളുടെ അംഗീകാരത്തിൻറ്റെയും സർവകലാശാലയുടെ പരിശോധനാ സമിതികളുടെ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലായിരിക്കും പുതിയ കോഴ്സുകൾക്കും അധിക സീറ്റുകൾക്കും സർവകലാശാല അംഗീകാരം നൽകുക. വിവരങ്ങൾക്ക്: www.ktu.edu.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |