ചാരുംമൂട് : വെട്ടിക്കോട്ടു ചാൽ ടൂറിസം പദ്ധതി നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതീകാത്മകമായി കടലാസ് വള്ളം ഇറക്കി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷൈജു ജി സാമുവൽ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി തൻസീർ കണ്ണനാകുഴി മുഖ്യ പ്രഭാഷണം നടത്തി.
മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്.ഷംജിത്ത് മരങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. രതീഷ് കുമാർ കൈലാസം, മോൻസി മോനച്ചൻ, മുത്താരാ രാജ്, സക്കീർ, മോനി,മഞ്ചു തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |