പത്തനംതിട്ട : ഓൾ കേരള കേറ്ററിംഗ് അസോസിയേഷൻ ജില്ലാ സമ്മേളനം 16ന് പത്തനംതിട്ട അബാൻ ടവർ ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 3ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉദ്ഘാടനം ചെയ്യും . ജില്ലാ പ്രസിഡന്റ് പ്രശാന്ത് ആതിര അദ്ധ്യക്ഷത വഹിക്കും. 5ന് നടക്കുന്ന പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. മുനിസിപ്പൽ ചെയർമാൻ ടി.സക്കീർ ഹുസൈൻ അവാർഡുകൾ വിതരണം ചെയ്യും. മനോജ് മാധവശ്ശേരിൽ, ഏലിയാസ് സക്കറിയ, സുനുകുമാർ, ടി.കെ. രാധാകൃഷ്ണൻ , ബാദുഷ കടലുണ്ടി , ജോബി ജോൺ , വി.ആർ.പുഷ്പരാജ് , സുരേഷ് കൈപ്പട്ടൂർ , വിജയൻ നടമംഗലത്ത് എന്നിവർ പങ്കെടുക്കും. ശേഷം കലാസന്ധ്യ ഉണ്ടാകും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ മനോജ് മാധവശ്ശേരിൽ, പ്രശാന്ത് ആതിര, ജോബി ജോൺ, വി.ആർ.പുഷ്പരാജ് , സുരേഷ് കൈപ്പട്ടൂർ, വിജയൻ നടമംഗലത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |