തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിക്കാരുടെ കാരണഭൂതൻ പുകഴ്ത്തലിൽ വീഴരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. അങ്ങനെ പാർട്ടിക്കാർ വിളിക്കുന്നത് കാര്യസാദ്ധ്യത്തിനാണ്. വിമർശനത്തിന് അതീതനാണ് താനെന്ന് മുഖ്യമന്ത്രി കരുതരുത്. പരിണതപ്രജ്ഞനായ രാഷ്ട്രീയ നേതാവിൽ നിന്ന് ഇതല്ല പ്രതീക്ഷിക്കുന്നത്. ദൈവത്തെ പോലും വിമർശിക്കുന്ന കാലമാണെന്ന് മനസിലാക്കണം. കണ്ണൂരിലെ ബോംബ് സ്ഫോടനങ്ങളെക്കുറിച്ച് സ്വകാര്യ ചാനൽ വാർത്താ പരമ്പരയിൽ സംപ്രേക്ഷണം ചെയ്തത് പോലും ഉൾക്കൊള്ളാനുള്ള സഹിഷ്ണുത മുഖ്യമന്ത്രിക്കില്ല. ആരും വിമർശിക്കാൻ പാടില്ലെന്ന് പറയരുതെന്നും സതീശൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |