SignIn
Kerala Kaumudi Online
Friday, 19 April 2024 10.21 PM IST

അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള; 'ക്ലാര സോള' ഉദ്ഘാടന ചിത്രം

clarasola

കോഴിക്കോട് : സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ 16, 17, 18 തീയതികളിൽ കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി 'ക്ലാര സോള' പ്രദർശിപ്പിക്കും. 26ാമത് ഐ.എഫ്.എഫ്.കെയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരവും മികച്ച നവാഗത സംവിധായികക്കുള്ള രജതചകോരവും നേടിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നതാലി അൽവാരസ് മെസന്റെയാണ്. മേളയിൽ ചിത്രത്തിന്റെ രണ്ടു പ്രദർശനങ്ങൾ ഉണ്ടായിരിക്കും.
16 ന് ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനു ശേഷമായിരിക്കും പ്രദർശനം.

മതവും സാമൂഹികവ്യവസ്ഥയും ആണധികാരവും ചേർന്ന് അടിച്ചമർത്തിയ തൃഷ്ണകളുടെ വീണ്ടെടുപ്പിനായി പൊരുതുന്ന നാൽപ്പതുകാരിയുടെ കഥ പറയുന്ന ഈ ചിത്രം സ്വീഡൻ, കോസ്റ്റോറിക്ക, ജർമ്മനി എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമാണ്. 26ാമത് ഐ.എഫ്.എഫ്.കെയിൽ ഇനസ് മരിയ ബാറിയോനയേവയ്ക്ക് മികച്ച സംവിധായികയ്ക്കുള്ള രജതചകോരം നേടിക്കൊടുത്ത 'കമീല കംസ് ഔട്ട് റ്റുനൈറ്റ്' എന്ന അർജന്റീനൻ ചിത്രവും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ വനിതാ സംവിധായകരുടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ, ഡോക്യുമെന്ററി, ഷോർട്ട് ഫിക്‌ഷൻ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം. നാളെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.