SignIn
Kerala Kaumudi Online
Friday, 19 April 2024 2.24 PM IST

മുഖ്യമന്ത്രി ജയശങ്കറിനെ വിമർശിച്ചത് പ്രോട്ടോകോൾ പരാമർശം മൂലം: സതീശൻ

vd-satheesan

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിൽ പ്രോട്ടോകോൾ ലംഘനമുണ്ടായെന്ന് കേന്ദ്രമന്ത്രി എസ്. ജയശങ്കർ പറഞ്ഞത് കൊണ്ടു മാത്രമാണ് മുഖ്യമന്ത്രി അദ്ദേഹത്തിനെതിരെ പ്രതികരിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. സാധാരണ ബി.ജെ.പിക്കെതിരെ മുഖ്യമന്ത്രി ആരോപണങ്ങളൊന്നും ഉന്നയിക്കാറില്ല.
വി. മുരളീധരനൊക്കെ ദിവസേന എന്തെല്ലാം പറയുന്നു? മുഖ്യമന്ത്രി ഒരക്ഷരം മിണ്ടാറില്ല. പ്രധാനമന്ത്രിയെ പോലും വിമർശിക്കാറില്ല. പ്രോട്ടോകോൾ ലംഘിച്ച് കൂടിക്കാഴ്ച നടത്താൻ കോൺസുൽ ജനറലും മുഖ്യമന്ത്രിയും തമ്മിൽ എന്തിടപാടാണ് ഉണ്ടായിരുന്നത്?- സതീശൻ ചോദിച്ചു.

 സജി ചെറിയാന്റെ പ്രസംഗം പൊലീസിന് നൽകാം
സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെ ഒന്നര മിനിട്ട് ദൃശ്യമേ കൈയിലുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. വിഷമിക്കേണ്ട. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ആ ചടങ്ങിന്റെ മുഴുവൻ വീഡിയോയും യു.ഡി.എഫ് കൈമാറാൻ തയാറാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VD SATHEESAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.