ചെറുവത്തൂർ : മയ്യിച്ച എ.കെ.ജി സ്മാരക ക്ലബ്, വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച അനുമോദനവും ക്യാഷ് അവാർഡ് ദാനവും ചെറുവത്തൂർ എ.ഇ.ഒ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ഗവൺമെന്റ് എൽ.പി സ്കൂളിലെ നാലാം തരത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെയും സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാക്കളെയും, സംസ്ഥാന പുരസ്കാര ജേതാവിനെയും, തിരുവനന്തപുരം ഋഷി മംഗലം ഫൗണ്ടേഷന്റെ കാവ്യശ്രീ അവാർഡ് ജേതാവ് അനീഷ് വെങ്ങാട്ട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ക്ലബ് പ്രസിഡന്റ് എം.പി.കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ എം.മഞ്ജുഷ, സി.പി.എം ചെറുവത്തൂർ ലോക്കൽ കമ്മിറ്റി അംഗം കെ.എം.ഗിരീഷ്, ലൈബ്രറി കൗൺസിൽ ചെറുവത്തൂർ നേതൃസമിതി കൺവീനർ ടി.തമ്പാൻ ,കെ.രാജീവൻ, എം.അച്യുതൻ , പി.ഗീത എന്നിവർ സംസാരിച്ചു.ക്ലബ്ബ് സെക്രട്ടറി എം.പി. രഞ്ജിത്ത് സ്വാഗതവും വായനശാല സെക്രട്ടറി വിപിൻ കൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |