SignIn
Kerala Kaumudi Online
Thursday, 25 April 2024 6.47 PM IST

രാമായണമാസാചരണം ഉദ്ഘാടനവും വീരജടായു പുരസ്കാര വിതരണവും

തിരുവനന്തപുരം: ജടായു രാമട്രസ്റ്റിന്റെ രാമായണമാസാചരണം 17ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവഹിക്കും.തെലങ്കാന ഗവർണർ തമിഴിസെ സൗന്ദരരാജൻ മുഖ്യാതിഥിയായിരിക്കും.സ്ത്രീസുരക്ഷാരംഗത്തെ മികച്ച പ്രവർത്തനത്തിന് ട്രസ്റ്റ് ഏർപ്പെടുത്തിയ വീരജടായു പുരസ്കാരം കുസുമകുമാരിക്ക് തെലങ്കാന ഗവർണർ സമ്മാനിക്കും.വൈകിട്ട് 4.30ന് വെള്ളയമ്പലത്തെ ബാലഭവനിലാണ് ചടങ്ങ്. ഡോ സി.വി.ആനന്ദ ബോസ് അദ്ധ്യക്ഷത വഹിക്കും.ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി മോക്ഷവ്രതാനന്ദ,ചേങ്കോട്ടകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി,ആർക്കിടെക്ട് ബി.ആർ.അജിത്,മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ തുടങ്ങിയവർ പ്രസംഗിക്കും. രാമപാദ ഗാനത്തെ കുത്തിയോട്ടത്തിന്റെ കുമ്മിയായി അവതരിപ്പിക്കുന്ന ചെട്ടികുളങ്ങര വിജയരാഘവക്കുറുപ്പ്, അമ്പതിലേറെ വർഷക്കാലമായി രാമായണ പാരായണവും പ്രചാരണവും നടത്തുന്ന വട്ടപ്പാറ സോമശേഖരൻ നായർ,രാമപാദ ഗാനം ആലപിച്ച ഗായകൻ മണക്കാട് ഗോപൻ തുടങ്ങിയവരെ ആദരിക്കും. ഇതോടനുബന്ധിച്ച് ശീർഷകഗാനം തിരുവാതിരക്കളി,ഭരതനാട്യം,കുത്തിയോട്ടം തുടങ്ങിയ കലാപരിപാടികളുടെ അവതരണവും ഉണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.