കൊച്ചി: സ്പാനിഷ് പ്രതിരോധതാരം വിക്ടർ മൊംഗിൽ അടുത്ത ഐ.എസ്.എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിക്കായി കളിക്കും. ഒഡീഷ എഫ്.സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.
29കാരനായ വിക്ടർ സ്പാനിഷ് ക്ലബായ വല്ലാഡോലിഡിനിലാണ് കളി ആരംഭിച്ചത്. സീനിയർ ടീമിനെ പ്രതിനിധീകരിക്കുന്നതിനുമുമ്പ് ബി ടീമിനായും കളിച്ചു. അത്ലറ്റിക്കോ മാഡ്രിഡ് ബി ടീം ഉൾപ്പെടെ സ്പെയിനിലെ വിവിധ ക്ലബ്ബുകൾക്കായും കളിച്ചു. 2019ൽ ജോർജിയൻ ക്ലബ്ബായ എഫ്.സി. ഡൈനമോ ടബ്ലീസിയിൽ ചേർന്നു. യൂറോപ്പ ലീഗിലും ക്ലബ്ബിനെ പ്രതിനിധീകരിച്ചു.
മിഡ്ഫീൽഡിലും കളിക്കുന്ന സെന്റർ ബാക്ക് 2019-20 ഐ.എസ്.എല്ലിൽ കിരീടം നേടിയ എ.ടി.കെ ടീമിലെ പ്രധാന താരമായയിരുന്നു. 2021ൽ ഒഡീഷ എഫ്.സിയിലെത്തി. സ്പാനിഷ് അണ്ടർ17 ദേശീയടീമിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |