കൊല്ലം: കേരളാ അക്വാ ഫാർമേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം അഞ്ചാലുംമൂട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം സി. ബാൾഡുവിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനു കരുണാകരൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം അഭിജിത്, ഫിഷറീസ് ഡിപ്പാർട്ടുമെന്റ് പ്രതിനിധി ഫാത്തിമ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി ബിനു കരുണാകരൻ (പ്രസിഡന്റ്), കെ. ബഷീർ (സെക്രട്ടറി), സുദർശനൻ (ട്രഷറർ), സൗഭാഗ്യ, രൻജിത്ത് (വൈസ് പ്രസിഡന്റ്), ഷിബു ജോസഫ്, പ്രശാന്ത് മറവൂർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. പ്രകൃതി ദുരന്തങ്ങളിൽ നഷ്ടം വരുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകുക, തീറ്റ സബ്സിഡി നൽകുക, വൈദ്യുതി തടസരഹിതമായി നൽകുക, പരിശീലന പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |