SignIn
Kerala Kaumudi Online
Tuesday, 16 July 2019 11.26 AM IST

സംഭവസ്ഥലത്തു നിന്നും ആരോ ഓടിപ്പോകുന്നത് കണ്ടു, ബാലഭാസ്‌കറിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ

bala-bhaskar

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകടമരണത്തിൽ പുതിയ വെളിപ്പെടുത്തൽ. മിമിക്രി കലാകാരനായ കലാഭവൻ സോബിയാണ് ബാലഭാസ്‌ക്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. അപകടം നടന്നതിന് പിന്നാലെ അതുവഴി യാത്രചെയ്‌തിരുന്നുവെന്നും തുടർന്ന് സംഭവസ്ഥലത്തു നിന്നും ഒരാൾ ഓടിപ്പോകുന്നതും മറ്റൊരാൾ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടുവെന്നും സോബി പറയുന്നു.

ഇരുവരുടെയും അസ്വാഭാവിക പെരുമാറ്റങ്ങളും നീക്കങ്ങളും അന്നേ സംശയം ജനിപ്പിച്ചു. പിന്നീട് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത് ബാലഭാസ്‌ക്കറിന്റെ വാഹനമാണെന്ന വാർത്തയറിഞ്ഞത്. ഉടൻതന്നെ സുഹൃത്തായ മധു ബാലകൃഷ്ണനെ വിവരമറിയിച്ചു. അദ്ദേഹം പ്രകാശ് തമ്പിയോട് കാര്യം പറയുകയും പ്രകാശ് തമ്പി തന്നെഫോണിൽ വിളിക്കുകയും ചെയ്തു. ഇപ്പോൾ സ്വർണക്കടത്ത്‌കേസിൽ പ്രകാശ് തമ്പി ഉൾപ്പെടെയുള്ളവർ പിടിയലായതോടെയാണ് കലാഭവൻസോബി അന്നുനടന്ന കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയത്. ആറ്റിങ്ങൽ സി.ഐ. കൂടുതൽ വിവരങ്ങൾക്കായി തന്നെ വിളിക്കുമെന്നാണ് പ്രകാശ് തമ്പി അന്ന് തന്നോട് പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ പിന്നീട് ഒരു പുരോഗതിയുമുണ്ടായില്ലെന്നും സോബി പറയുന്നു.

ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ്‌കോർഡിനേറ്ററായിരുന്ന പ്രകാശ് തമ്പിയെ സ്വർണക്കടത്ത്‌കേസിൽ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇതിനുപുറമേ ബാലഭാസ്‌ക്കറിന്റെ സുഹൃത്തായ വിഷ്ണുവിനെയും സ്വർണക്കടത്ത്‌കേസിൽ ഡി.ആർ.ഐ. തിരയുകയാണ്. സ്വർണക്കടത്ത്‌കേസിൽ കൂടുതൽപേർ പിടിയിലായതോടെ ഇയാൾ ഒളിവിൽപോവുകയായിരുന്നു. വിഷ്ണുവാണ് അർജുനെ ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായി നിയമിച്ചത്. അപകടസമയത്ത് അർജുനാണോ ബാലഭാസ്‌ക്കറാണോ വാഹനം ഓടിച്ചിരുന്നത് എന്നതുസംബന്ധിച്ച് ഇപ്പോളും സംശയങ്ങൾ ബാക്കിയാണ്. അതേസമയം, വിഷ്ണുവും പ്രകാശ് തമ്പിയും ബാലഭാസ്‌ക്കറിന്റെ മാനേജർമാരെല്ലെന്ന് വിശദീകരിച്ച് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്‌മി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇരുവരും ഒരു പരിപാടിയുടെ കോർഡിനേറ്റർമാർ മാത്രമാണെന്നാണ് ലക്ഷ്മിയുടെ വിശദീകരണം.

2018 സെപ്‌തംബർ 25ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌ക്കറിന്റെ കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് ബാലഭാസ്‌ക്കറിന്റെ മകൾതേജസ്വിനി ബാല തൽക്ഷണം മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന ബാലഭാസ്‌ക്കർ പിന്നീട് ചികിത്സയിൽ കഴിയുന്നതിനിടെയും മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന ലക്ഷ്മി ഏറെനാൾ ചികിത്സയിലായിരുന്നു. ബാലഭാസ്‌ക്കറിന്റെ അപകടമരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപിച്ച് അദ്ദേഹത്തിന്റെ പിതാവ്‌പോലീസ്‌മേധാവിക്കടക്കം പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, BALABHASKAR DEATH, KALABHAVAN SOBI
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.