കറാച്ചി : ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന മുൻ ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിയെ പിന്തുണച്ച് ട്വീറ്റുമായി പാക് ക്യാപ്ടൻ ബാബർ അസം. ഇതും കടന്നുപോകും, കരുത്തോടെ തുടരുക – എന്നാണ് വിരാടിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് ട്വിറ്ററിൽ ബാബർ അസം കുറിച്ചു. താൻ വിരാടിന്റെ ആരാധകനാണെന്നു മുമ്പ് വെളിപ്പെടുത്തിയിട്ടുള്ള താരമാണ് ബാബർ.
വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് വിരാടിന് വിശ്രമം അനുവദിച്ചതിന് പിന്നാലെയാണ് ബാബറിന്റെ ട്വീറ്റ്. വെസ്റ്റിൻഡീസിനെതിരെ ഏകദിന പരമ്പരയിലും വിരാട് കളിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം പരിക്കുമൂലം നഷ്ടമായിരുന്നു. രണ്ടാം ഏകദിനത്തിൽ കളിച്ചെങ്കിലും 25 പന്തിൽനിന്ന് 16 റൺസ് മാത്രമെടുത്തു പുറത്തായി. ഇംഗ്ളണ്ടിനെതിരായ രണ്ടാം ട്വന്റി-20യിൽ 11 റൺസും രണ്ടാം ട്വന്റി-20യിൽ ഒരു റൺസുമാണ് നേടാനായത്. അഞ്ചാം ടെസ്റ്റിൽ 11,20 എന്നിങ്ങനെയായിരുന്നു വിരാടിന്റെ സ്കോറിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |