ഹരിപ്പാട് : വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റി ഹരിപ്പാട് കെ. എസ്. ഇ.ബി ഓഫീസിന് മുന്നിൽ നടത്തിയ സായാഹ്ന ധർണ ഡി.സി.സി പ്രസിഡന്റ് അഡ്വ .ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വിഷ്ണു ആർ.ഹരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. എം.ആർ.ഹരികുമാർ, എസ്.വിനോദ്കുമാർ, അഡ്വ.വി. ഷുക്കൂർ, അഡ്വ.എം.ബി.സജി, കെ.ബാബുക്കുട്ടൻ, എം.ശ്രീക്കുട്ടൻ, കാട്ടിൽ സത്താർ, യു.ഷാരോൺ, അഡ്വ.ശ്രീപതി, സുജിത്ത് കരുവാറ്റ, അൻസിൽ ഷെരീഫ്, നാദിർഷാ, സിന്ധു ശ്രീധരക്കുറുപ്പ്, ശ്രീനാഥ് ആമ്പക്കാട്, നിധീഷ് പള്ളിപ്പാടൻ, ശ്രീരാജ് മുളക്കൽ, വി.കെ.നാഥൻ, വിഷ്ണുപ്രസാദ്, ഹാഷിക്ക് ഹുസൈൻ, ഹരികൃഷ്ണൻ മങ്ങാട്ട്, അബ്ബാദ് ലുത്ഫി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |