SignIn
Kerala Kaumudi Online
Saturday, 20 April 2024 8.49 AM IST

വിഷരഹിത പച്ചക്കറിക്കായി കച്ചകെട്ടി കൃഷിവകുപ്പ്

s

ജില്ലയിൽ ഓണക്കാല കൃഷി ചെയ്യുന്നത് 1503 ഹെക്ടറിൽ

ആലപ്പുഴ: ഓണത്തിന് വിഷരഹിത പച്ചക്കറികൾ അടുക്കളയിലെത്തിക്കാൻ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കൃഷിയിറക്കിയത് 1503 ഹെക്ടറിൽ. നിലവിലെ കാലാവസ്ഥയ്ക്ക് അനുകൂലമായ വെണ്ട, വഴുതന,പാവൽ, പീച്ചിൽ,പടവലം,പച്ചമുളക് എന്നിയാണ് പ്രധാന ഇനങ്ങൾ. ഓണനാളുകളിൽ ജില്ലയിൽ 20 ടൺ പച്ചക്കറി എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കൃഷിവകുപ്പ്.

ഇത്തവണ 2,000ഹെക്ടർ സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്യാൻ ലക്ഷ്യമിട്ടിട്ടുള്ളത്. പ്ളാനിംഗ് സമിതിയുടെ അംഗീകാരം ലഭിച്ചാൽ ഓണത്തിന് മുമ്പ് 500ഹെക്ടർ സ്ഥലത്ത് കൂടി വിളവ് ഇറക്കാൻ കഴിയും. ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും പദ്ധതി വിഹിതത്തിൽ നിന്ന് അഞ്ചു ലക്ഷം രൂപയാണ് പച്ചക്കറി കൃഷിക്കായി മാറ്റി വച്ചത്. കഴിഞ്ഞ ഒാണക്കാലത്ത് വിവിധ പദ്ധതികളിലായി 1865 ഹെക്ടർ സ്ഥലത്തെ കൃഷിയിൽ നിന്ന് 20.75 ടൺ പച്ചക്കറി ഉത്പന്നങ്ങളാണ് വിളവെടുത്തത്. ഇപ്പോൾ കർഷകർക്ക് സൗജന്യമായി നൽകുന്ന ഒരു ഇനം പച്ചക്കറി തൈക്ക് 2.50 രൂപ വിലവരും.

'എല്ലാവരും കൃഷിയിലേക്ക്"

വിഷരഹിത പച്ചക്കറി എത്തിക്കുക എന്നതിനോടൊപ്പം യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായാണ് 'എല്ലാവരും കൃഷിയിലേക്ക്' എന്ന പദ്ധതിക്ക് രൂപം നൽകിയത്. ഇതിനായി കൃഷി ഓഫീസർമാർ പഞ്ചായത്ത്, നഗരസഭ അംഗങ്ങളുടെ സഹായത്തോടെ വാർഡുകളിൽ ഭവന സന്ദർശനം നടത്തി 1803 കൃഷിക്കൂട്ടങ്ങൾ സംഘടിപ്പിച്ചു. വാർഡിൽ 5വീതം ഉത്തമകൃഷി കുടുംബങ്ങളെയും തിരഞ്ഞെടുത്തു. ഇവർക്ക് ആവശ്യമായ വിത്തുകൾ നൽകി പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കും. ഇതിന് പുറമേ തൊഴിലുറപ്പ് പദ്ധതിയിൽ തരിശുഭൂമിയിൽ പച്ചക്കറി കൃഷി നടത്തുന്നതിന് കുടുംബശ്രീകൾക്കും ഇതര സംഘടനകൾക്കും സഹായവും പ്രോത്സാഹനവും നൽകാനും പദ്ധതിയുണ്ട്.

ഓണക്കാല കൃഷി

വിളവിറക്കിയത് : 1503ഹെക്ടറിൽ

പ്രതീക്ഷിക്കുന്ന വിളവ് : 20,000ടൺ

കൃഷിക്കൂട്ടങ്ങൾ: 1803

ചെലവ്: ₹50ലക്ഷം

വിത്ത് : 2,40,000 കവർ

തൈകൾ : 6ലക്ഷം

കൃഷി വകുപ്പ് നൽകുന്നത്

തൈകൾ: വെണ്ട,വഴുതന,പാവൽ,പീച്ചിൽ,പടവലം,പച്ചമുളക്

വിത്ത്: വെണ്ട,വഴുതന,പയർ,ചീര,കുമ്പളം,മുളക്, പാവൽ,പീച്ചിൽ,പടവലം,വെള്ളരി, കുറ്റിപ്പയർ

"ഓണക്കാലത്തേക്ക് 20ടൺ വിഷരഹിത പച്ചക്കറി ഉത്പന്നങ്ങൾ എത്തിക്കും. ഇതിനായി 1503ഹെക്ടറിൽ വിളവിറക്കി. പഞ്ചായത്തുകൾക്ക് ഡി.പി.സി അംഗീകാരം നൽകിയാൽ ഓണത്തിന് മുമ്പ് 500ഹെക്ടറിൽ കൂടി വിളവ് ഇറക്കാൻ സാധിക്കും.

- ബിജി ജോയി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.