ലക്നൗ: രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ആഗസ്റ്റ് 15ന് ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ പൊതുഅവധി റദ്ദാക്കി. സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ ഇതരസ്ഥാപനങ്ങൾ, വ്യാപാരകേന്ദ്രങ്ങൾ എന്നിവ തുറന്ന് പ്രവർത്തിക്കും. രാജ്യത്താദ്യമായാണ് സ്വാതന്ത്ര്യദിന അവധി ഒരു സംസ്ഥാനം റദ്ദാക്കുന്നത്.
75-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇക്കൊല്ലം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ ശുചീകരണ യജ്ഞങ്ങൾ നടത്തുമെന്ന് ചീഫ് സെക്രട്ടറി ഡി.എസ്. മിശ്ര അറിയിച്ചു. സ്വതന്ത്രസമരസേനാനികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പ്രത്യേകം പരിപാടികൾ നടത്തും. സ്വാതന്ത്ര്യദിനവാരത്തിലെ ഓരോ ദിവസവും വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും. സ്വാതന്ത്ര്യദിനാഘോഷത്തെ ഒരു ഔദ്യോഗിക പരിപാടിയായി ഒതുക്കില്ല. സാമൂഹ്യസംഘടനകൾ, പൊതുപ്രവർത്തകർ, എൻ.സി.സി, എൻ.എസ്.ഒ കേഡറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി സമൂഹത്തിലെ നാനാവിഭാഗങ്ങളിലുള്ള ജനങ്ങൾ ഇതിന്റെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |