SignIn
Kerala Kaumudi Online
Friday, 19 April 2024 8.36 AM IST

ഒരു വർഷം പിന്നിട്ട് ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് സേവനം

d

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് സ്ഥാപിച്ച ഡയാലിസിസ് യൂണിറ്റിൽ ഇതിനകം 3510 സൗജന്യ ഡയാലിസിസ് നടത്തി. 2021 ജൂലായ് 14നാണ് ഇവിടെ ആദ്യ ഷിഫ്റ്റ് ഡയാലിസിസ് ആരംഭിച്ചത്. 2021 നവംബറിൽ രണ്ടാമത്തെ ഷിഫ്റ്റും തുടങ്ങി. 29 വൃക്കരോഗികൾക്കാണ് ഇവിടെ ചികിത്സ നൽകി കൊണ്ടിരിക്കുന്നത്. ഒന്നാം വാർഷികത്തിൽ ജീവനക്കാർക്കും ഡയാലിസിസ് നടത്തുന്ന രോഗികളുടെ ബന്ധുക്കൾക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ കേക്ക് മുറിച്ച് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഉമ്മർ അറക്കൽ, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ആരതി രഞ്ജിത്ത്, ആർ.എം.ഒ ഡോ.അബ്ദുൽ റസാഖ്, എച്ച്.എം.സി അംഗങ്ങൾ, പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ ഡോ. നിളാർ മുഹമ്മദ്, ഡയാലിസിസ് യൂണിറ്റ് ഇൻചാർജ്ജ് ഡോ. അനൂപ്, നഴ്സിംഗ് സൂപ്രണ്ട് പി.ര ജനി തുടങ്ങിയവർ സംബന്ധിച്ചു. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി, ബ്ലഡ് ബാങ്ക് ഗവേണിംഗ് ബോഡി, ഐ.എം.എ, പാലിയേറ്റീവ് കെയർ സൊസൈറ്റി, മർച്ചന്റ്സ് അസോസിയേഷൻ, സി.എച്ച് സെന്റർ, സൊലാസസ് തുടങ്ങിയ സന്നദ്ധ സംഘടനകളാണ് ഡയാലിസിസ് യൂണിറ്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് സഹായങ്ങൾ നൽകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.