SignIn
Kerala Kaumudi Online
Friday, 19 April 2024 5.12 AM IST

ജാഥ വിജയമെന്ന് കാർഷിക സർവകലാശാല സംരക്ഷണസമിതി

agri

കണ്ണൂർ:കാർഷിക സർവകലാശാലയിലെ ജനാധിപത്യം പുനസ്ഥാപിക്കുക, കാർഷിക സർവ്വകലാശാലയെ സംരക്ഷിക്കുക കേരള കാർഷിക സർവകലാശാല സംരക്ഷണ സമിതി സംസ്ഥാന വ്യാപകമായി നടത്തിയ പ്രചരണജാഥയ്ക്ക് ജനപിൻതുണ ലഭിച്ചുവെന്ന് ഭാരവാഹികൾ പ്രസ്താവിച്ചു.
സർവകലാശാലയിലെ ഇടതുപക്ഷ സംഘടനകൾ കേരള സംരക്ഷണ സമിതി രൂപീകരിച്ച് സർവകലാശാല സമൂഹത്തിന്റെ നേരിടുന്ന പ്രശ്നങ്ങളും കേരളത്തിലെ കർഷകരുടെ ജീവൽ പ്രശ്നങ്ങളും ഉയർത്തിയ ജാഥയുടെ വിജയത്തിൽ വിറളി പൂണ്ട് നേരത്തെ യു.ഡി.എഫ് അനുകൂല സംഘടനയായിരുന്ന ടീച്ചേർസ് അസോസിയേഷൻഎന്ന അദ്ധ്യാപക സംഘടന സംരക്ഷണ സമിതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഭരണമാറ്റമനുസരിച്ച് കൂറുമാറിയ ഈ സംഘടന ഇടതുസംഘടനകൾക്കെതിരെയും സംസ്ഥാന ധനകാര്യ വകുപ്പിനെതിരെയും രംഗത്ത് വന്നത് ഇവരുടെ യഥാർത്ഥ കൂറ് വ്യക്തമാക്കുന്നതാണ്. കാർഷിക സർവ്വകലാശാലയിൽ കർഷക പ്രതിനിധികളെയും നിയമസഭാംഗങ്ങളെയും ഉൾപ്പെടുത്തി കൊണ്ടുള്ള ഭരണ സമിതി രൂപീകരിക്കേണ്ടതില്ലെന്നാണോ ഇവരുടെ അഭിപ്രായമെന്ന് വ്യക്തമാക്കണമെന്ന് സംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.