പത്തനംതിട്ട :ജില്ലയിലെ കൃഷി ഭവനുകളിലേക്ക് 180 ദിവസത്തെ ഇന്റേൺഷിപ്പിന് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇന്റേൺഷിപ്പ് അറ്റ് കൃഷി ഭവൻ പദ്ധതി പ്രകാരം വൊക്കേഷണൽ ഹയർ സെക്കൻഡറി (അഗ്രിക്കൾച്ചർ), ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ, ഓർഗാനിക് ഫാമിംഗ് ഇൻ അഗ്രികൾച്ചർ എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി www.keralaagriculture.gov.in സമർപ്പിക്കണം. പ്രായപരിധി 18 മുതൽ 41 വയസ് വരെ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20ന്. ഫോൺ. 0468 2222597, ഇമെയിൽ paopathanamthitta@gmail.com.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |