SignIn
Kerala Kaumudi Online
Friday, 19 April 2024 6.28 AM IST

ഉത്തരക്കടലാസ് കാണാതാകൽ; പൊലീസിൽ പരാതി നൽകും

police

തേഞ്ഞിപ്പലം: സർവകലാശാലാ പരീക്ഷാഭവനിൽ നിന്ന് ഉത്തരക്കടലാസ് കാണാതായത് മോഷണമായി പരിഗണിച്ച് പൊലീസിൽ പരാതി നൽകാൻ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം. 2020 ബാച്ച് ഒന്നാം സെമസ്റ്റർ ബി.കോം വിദ്യാർത്ഥികളുടെ 200 ഉത്തരക്കടലാസുകളാണ് കാണാതായത്. ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ പരീക്ഷാഭവനിൽ സുരക്ഷ കർശനമാക്കും. ഔദ്യോഗിക കൃത്യനിർവഹണ മേഖലകളിൽ സുരക്ഷാ കാമറകൾ സ്ഥാപിക്കും. ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ ബന്ധപ്പെട്ട ഡെപ്യൂട്ടി രജിസ്ട്രാർമാരോട് റിപ്പോർട്ട് തേടാനും അതിന്റെ അടിസ്ഥാനത്തിൽ നടപടികളെടുക്കാനും വൈസ് ചാൻസലറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ കാര്യങ്ങൾ പഠിക്കാനായി നിയോഗിച്ച സമിതിയിൽ കെ.കെ. ഹനീഫ, അഡ്വ. ടോം കെ. തോമസ്, ഡോ. എം. മനോഹരൻ എന്നിവരാണ് അംഗങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.