SignIn
Kerala Kaumudi Online
Saturday, 20 April 2024 3.38 AM IST

ആറ് സബ് സ്റ്റേഷനുകൾ ഡി.പി.ആറിന് അനുമതി

sd

പത്തനംതിട്ട : ജില്ലയിൽ പുതിയ ആറ് സബ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള വിശദ പദ്ധതിരേഖയ്ക്ക് (ഡി.പി.ആർ) അനുമതി ലഭിച്ചു. 110 കെ.വിയുടെ നാലും 33 കെ.വിയുടെ രണ്ടും സബ് സ്റ്റേഷനുകളാണ് സ്ഥാപിക്കുക. തെങ്ങമം ,പള്ളിക്കൽ, തീയാടിക്കൽ, മണ്ണാറക്കുളഞ്ഞി, കോന്നി , കുന്നന്താനം, മേപ്രാൽ എന്നിവിടങ്ങളിലാണ് പുതിയ സബ് സ്റ്റേഷനുകൾ വരിക. ജില്ലയിൽ കഴിഞ്ഞ ഒരുവർഷക്കാലയളവിൽ 9945 എൽ.ടി, എട്ട് എച്ച്.ടി വൈദ്യുത കണക്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്. 92.213 കിലോമീറ്റർ എച്ച്.ടി, 1.8 കിലോമീറ്റർ യു.ജി, 35.284 കിലോമീറ്റർ എൽ.ടി വൈദ്യുത ലൈൻ നിർമ്മാണം പൂർത്തിയാക്കി. 30 വിതരണ ട്രാൻസ്‌ഫോർമറുകളും 8.69 കി.മി. എച്ച്.ടി എ.ബി.സിയും 20.857 എൽ.ടി എ.ബി.സിയും സ്ഥാപിച്ചു.
66 കെ.വി അടൂർ, ഏനാത്ത് സബ് സ്റ്റേഷനുകൾ 110 കെ.വി നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങൾ 85 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. ഇതിനോട് അനുബന്ധമായി 11.44 കി.മി 66 കെവി അടൂർ ഏനാത്ത് സിംഗിൾ സർക്യൂട്ട് ലൈൻ 110 കെ.വി നിലവാരത്തിൽ ഡബിൾ സർക്യൂട്ടാക്കി മാറ്റി. 66 കെ.വി ത്രിവേണി സബ് സ്റ്റേഷന്റെ സ്ഥാപിത ശേഷി 66 / 11 കെ.വി ശേഷിയുള്ള രണ്ട് 10 എം.വി.എ ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് എട്ട് എംവിഎയിൽ നിന്ന് 20 എം.വി.എയായി ഉയർത്തി. 110 കെ.വി കോഴഞ്ചേരി സബ് സ്റ്റേഷന്റെ സ്ഥാപിതശേഷി പുതിയ 110 /11 കെ.വി, 12.5 എം.വി.എ ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് 20 എം.വി.എയിൽ നിന്ന് 32.5 എം.വി.എയായി ഉയർത്തി. 15.56 കി.മി. ഇടപ്പോൺ കോഴഞ്ചേരി 66 കെവി ലൈൻ 110 കെ.വി നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവൃത്തി ടെൻഡർ നടപടി പൂർത്തീകരിച്ചവർക്ക് നൽകി.
110 കെ.വി കോഴഞ്ചേരി സബ് സ്റ്റേഷനിൽ നിന്ന് 33 കെ.വി കുമ്പനാട് സബ് സ്റ്റേഷനിലേക്ക് 13 കി.മി. പുതിയ 33 കെവി ലൈൻ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനോട് അനുബന്ധമായി കോഴഞ്ചേരി സബ് സ്റ്റേഷനിലും കുമ്പനാട് സബ് സ്റ്റേഷനിലുമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.

തെങ്ങമം ,പള്ളിക്കൽ, തീയാടിക്കൽ, മണ്ണാറക്കുളഞ്ഞി, കോന്നി , കുന്നന്താനം, മേപ്രാൽ

110 കെ.വിയുടെ നാലും 33 കെ.വിയുടെ രണ്ടും സബ് സ്റ്റേഷനുകളുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. ഇത് പൂർത്തിയായാൽ മികച്ച വോൾട്ടേജ് ജില്ലയ്ക്ക് ലഭിക്കും. ജില്ലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാം.

.എൻ. പ്രസാദ്

കെ.എസ്.ഇ.ബി ഡെപ്യുട്ടി ചീഫ് എൻജിനിയർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.