തിരുവനന്തപുരം: കാലാനുസൃതമായ നിയമ പരിഷ്കാരങ്ങളെക്കുറിച്ച് നിയമവകുപ്പ് ഉദ്യോഗസ്ഥർ ബോധവാന്മാരാകണമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൃത്യമായ ഇടവേളകളിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത് ഗുണം ചെയ്യും. ജീവനക്കാർക്ക് നിയമങ്ങളെക്കുറിച്ചും സുപ്രീംകോടതി വിധിന്യായങ്ങളെക്കുറിച്ചും നിയമ നിർമ്മാണത്തേക്കുറിച്ചുമുള്ള അറിവ് മെച്ചപ്പെടുത്തുന്നതിനുള്ള വകുപ്പുതല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'ക്രിമിനൽ നടപടി സംഹിത ഒരു അവലോകനം"എന്ന വിഷയം ഹൈക്കോടതി മുൻ ജഡ്ജിയും കാർഷിക കാടാശ്വാസ കമ്മിഷൻ ചെയർമാനുമായ ജസ്റ്റിസ് കെ. എബ്രഹാം മാത്യു അവതരിപ്പിച്ചു. നിയമ സെക്രട്ടറി വി. ഹരിനായർ അദ്ധ്യക്ഷത വഹിച്ചു. നിയമ (ഭരണ) വകുപ്പ് അഡിഷണൽ നിയമ സെക്രട്ടറി എൻ. ജീവൻ, നിയമ (നോഡൽ) വകുപ്പ് ജോയിന്റ് സെക്രട്ടറി ഡി. ജിഷ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |