പത്തനംതിട്ട : അടിയന്തര സാഹചര്യമുണ്ടായാൽ മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിക്കുന്നതിന് എ.ഡി.എം ബി. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല ദുരന്തനിവാരണ അതോറിട്ടി യോഗം തീരുമാനിച്ചു. ആവശ്യമെങ്കിൽ ഒഴിപ്പിക്കുന്നതിന് പൊലീസിന്റെ സഹായം തേടും.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ടി.ജി. ഗോപകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ. അനിത കുമാരി, അഡീഷണൽ എസ്.പി ബിജി ജോർജ്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |