തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ പൂർണ പ്രവർത്തന സജ്ജമായതായി അധികൃതർ അറിയിച്ചു. വെബ്സൈറ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് സബ് രജിസ്ട്രാർ ഓഫീസുകളിൽനിന്നുള്ള ഓൺലൈൻ സേവനങ്ങൾ തടസപ്പെട്ടിരുന്നു. ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്ന https://pearl.registration.kerala.gov.in സൈറ്റ് ഇപ്പോൾ പൂർണതോതിൽ പ്രവർത്തന സജ്ജമാണ്. പരാതികളുണ്ടെങ്കിൽ സബ് രജിസ്ട്രാർ ഓഫീസുകളുമായോ ഹെൽപ്പ് ഡെസ്കുമായോ (0471 2703423, 8547344357 വാട്സ് ആപ്പ് / കോൾ) ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |