SignIn
Kerala Kaumudi Online
Friday, 26 April 2024 2.39 AM IST

കൊല്ലം കോർപ്പറേഷന് ആർദ്ര കേരളം പുരസ്‌കാരം

1-

കൊല്ലം: ആരോഗ്യമേഖയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് കൊല്ലം കോർപ്പറേഷന് ആർദ്റ കേരളം പുരസ്‌കാരം. 10 ലക്ഷം രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും വ്യാഴാഴ്ച തിരുവനന്തപുരം സർവകലാശാല സെന​റ്റ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്റി എം.വി. ഗോവിന്ദൻ മാസ്​റ്ററിൽ നിന്ന് മേയർ പ്രസന്ന ഏണസ്​റ്റ് ഏ​റ്റുവാങ്ങി.

നഗരസഭയുടെ വിവിധ പി.എച്ച്.സികളുടെയും സി.എച്ച്.സികളുടെയും മാതൃകാപരമായ പ്രവർത്തനവും ആയുർവേദ ഡിസ്‌പെൻസറികൾ, ഹോമിയോ ഡിസ്‌പെൻസറികൾ, സബ് സെന്ററുകൾ എന്നിവിടങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.

ഡെപ്യുട്ടി മേയർ കൊല്ലം മധു, സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺമാരായ എസ്. ഗീതാകുമാരി, എസ്. ജയൻ, യു. പവിത്ര, അഡ്വ. ജി. ഉദയകുമാർ, ഹണി, സവിതാദേവി, കൗൺസിലർമാർ, അഡീഷണൽ സെക്രട്ടറി എസ്.എസ്. സജി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ആർദ്റ കേരളം പുരസ്‌കാരം ലഭിക്കുന്നതിനായി പ്രയത്‌നിച്ച മെഡിക്കൽ ഓഫീസർമാർ, ആരോഗ്യ പ്രവർത്തകർ, കൗൺസിലർമാർ, ശുചീകരണ തൊഴിലാളികൾ, കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവരോടുള്ള നന്ദിയും കടപ്പാടും വിലമതിക്കാനാവാത്തതാണ്.

പ്രസന്ന ഏണസ്റ്റ്, മേയർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.