SignIn
Kerala Kaumudi Online
Friday, 29 March 2024 1.57 PM IST

തെലങ്കാനയിലും ആന്ധ്രയിലും ₹1,000 കോടി നിക്ഷേപിക്കാൻ ഭീമ

bhima

 ഹൈദരാബാദിൽ ഭീമ ജുവൽസ് രണ്ട് ഷോറൂമുകൾ തുറന്നു

കൊച്ചി: പ്രമുഖ ജുവലറി ബ്രാൻഡായ ഭീമ ജുവൽസ് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഹൈദരാബാദിൽ രണ്ട് ഷോറൂമുകൾ തുറന്നു. സോമാജിഗുഡ, എ.എസ്.റാവു നഗർ എന്നിവിടങ്ങളിലായുള്ള ഷോറൂമുകളുടെ ഉദ്ഘാടനം തെലങ്കാന തൊഴിൽമന്ത്രി മല്ല റെഡ്ഡി നിർവഹിച്ചു. കുകട്പള്ളി, ദിൽസുഖ് നഗർ എന്നിവിടങ്ങളിലും വൈകാതെ ഷോറൂമുകൾ ആരംഭിക്കും.

തെലങ്കാനയിലും ആന്ധ്രയിലും മൂന്നുവർഷത്തിനകം 1,000 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതി. നേരിട്ടും പരോക്ഷമായും 2,000ലേറെ തൊഴിലുകൾ ഇതുവഴി സൃഷ്‌ടിക്കപ്പെടും. നിലവിൽ ഇന്ത്യയിലും യു.എ.ഇയിലുമായി 50ലേറെ ഷോറൂമുകൾ ഭീമ ജുവൽസിനുണ്ട്.

ആഭരണങ്ങൾ വാങ്ങുന്നതിന് മുമ്പ് അണിഞ്ഞുനോക്കാവുന്ന ഓഗ്മെന്റഡ് റിയാലിറ്റി (എ.ആർ) സാങ്കേതികവിദ്യ അധിഷ്‌ഠിത ഷോപ്പിംഗ് അനുഭവവും 'ഭീമ പ്രൈവ്" എന്നപേരിൽ പേഴ്‌സണലൈസ്ഡ് ഷോപ്പിംഗ് സൗകര്യവും പുതിയ ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ടെന്ന് ഭീമ ജുവൽസ് ചെയർമാൻ ബി.ബിന്ദുമാധവ് പറഞ്ഞു.

'ഭീമ 24 കാരറ്റ് കഫെ" കോഫീ ഷോപ്പും കുട്ടികൾക്കായുള്ള 'ഭീമ പ്ളേ സോണും" ഷോറൂമുകളുടെ സവിശേഷതയാണെന്ന് മാനേജിംഗ് ഡയറക്‌ടർ അഭിഷേക് ബിന്ദുമാധവ് പറഞ്ഞു. പേഴ്‌സണൽ ഷോപ്പർ സേവനം, ജുവലറി കൺസൾട്ടന്റ്, ഡിസൈനർമാർ, സ്‌റ്റൈലിസ്‌റ്റുമാർ എന്നിവരുടെ സേവനവും ലഭിക്കും.

ഭാഗ്യശാലിക്ക് ഒരുകിലോ സ്വർണസമ്മാനം

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആകർഷക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണാഭരണങ്ങൾക്ക് ഗ്രാമിന് 250 രൂപ വരെ ഇളവ് ലഭിക്കും. ഡയമണ്ട് ആഭരണങ്ങൾക്ക് 15,000 രൂപവരെയും വെള്ളി ആഭരണങ്ങൾക്ക് 3,000 രൂപവരെയും ഇളവുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ഒരുകിലോ സ്വർണസമ്മാനം ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, BHIMA, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.