ചെങ്ങളം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ചെങ്ങളം പെരിയ കൊല്ലംപറമ്പിൽ വീട്ടിൽ അഖിൽ സുരേഷ് (പക്കി,24) ആണ് പിടിയിലായത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പതിനേഴ് വയസുള്ള പെൺകുട്ടിയെയാണ് പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിരയാക്കിയത്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദ്ദേശാനുസരണം ഡിവൈ.എസ്.പി ജെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ കുമരകം സബ് ഇൻസ്പെക്ടർ എസ്.സുരേഷ്, എ.എസ്.ഐ ജോർജ് വി ജോൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാധാകൃഷണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |