SignIn
Kerala Kaumudi Online
Thursday, 25 April 2024 6.49 AM IST

രാമായണ പുണ്യമായി കർക്കടകം പിറന്നു

r

തിരുവനന്തപുരം: ഇന്ന് കർക്കടകം ഒന്ന്. രാമായണ പാരായണത്തിന്റെ പുണ്യം നിറയുന്ന മാസം. ഒപ്പം ആരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സയും. കൊവിഡ് ഭീതി മാറിയെങ്കിലും രോഗം വന്നവർക്ക് അതിന്റെ ക്ഷീണം മാറ്റാനും മറ്റുള്ളവർക്ക് രോഗപ്രതിരോധ ശേഷി ആർജിക്കാനും കർക്കടക ചികിത്സയിലൂടെ കഴിയും. ആയുർവേദ വിധിപ്രകാരം കൃത്യമായ മരുന്ന് സേവിച്ച് അതിനു വേണ്ടുന്ന ഭക്ഷണ ക്രമം ശീലിച്ചാൽ രോഗ പ്രതിരോധശക്തി കൂടും.

കർക്കടക കഞ്ഞി

വീട്ടിൽ തയ്യാറാക്കാം

കർക്കടകക്കഞ്ഞി വീട്ടിൽ തയ്യാറാക്കാമെന്ന് റിട്ട. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.‌ഡി.ഷാനവാസ് പറഞ്ഞു. ചേരുവ: ഞവര അരി, ഉലുവ, ജീരകം, പെരുംജീരകം, അയമോദകം, ഏലയ്ക്ക, ചെറൂള, മഞ്ഞൾ, അരിവകയാറ്.

ഞവരഅരി ഒഴികെ ബാക്കിയല്ലാം പൊടിച്ചോ ചതച്ചോ ചേർക്കാം. അരിയുടെ അളവ് അനുസരിച്ച് മറ്റെല്ലാം ചേർക്കണം. കാൽകിലോ അരിക്ക് മറ്റെല്ലാം മൂന്നു ഗ്രാമും, ജീരകം ആറു ഗ്രാമും ചേർക്കണം. ശേഷം തിളപ്പിച്ച് കഞ്ഞിയാക്കി സേവിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMAYANA MASAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.