SignIn
Kerala Kaumudi Online
Friday, 19 April 2024 4.31 PM IST

വിശാൽ അനുസ്മരണം ഇന്ന്

vishal

ചെങ്ങന്നൂർ : പോപ്പുലർഫ്രണ്ട് - കാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട എ.ബി.വി.പി പ്രവർത്തകൻ വിശാലിന്റെ ചരമ വാർഷികദിനമായ ഇന്ന് മുളക്കുഴ കോട്ട ശ്രീശൈലം വീട്ടിൽ രാവിലെ 8ന് പുഷ്പാർച്ചനയും അനുസ്മരണവും നടക്കും. ആർ.എസ്.എസ് സംസ്ഥാന സഹബൗദ്ധിക്ക് ശിക്ഷൺ പ്രമുഖ് പി.ആർ.സജീവ് അനുസ്മരണ പ്രഭാഷണം നടത്തും.
എ.ബി.വി.പി ആലപ്പുഴ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ രാവിലെ 9.30ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് കവാടത്തിൽ നടക്കുന്ന അനുസ്മരണവും പുഷ്പാർച്ചനയും സംസ്ഥാന സെക്രട്ടറി എൻ.സി.ടി.ശ്രീഹരി ഉദ്ഘാടനം ചെയ്യും.
യുവമോർച്ച ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ 10.30ന് നന്ദാവനം കവലയിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിക്കും. 2012 ജൂലായ് 17നാണ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് എത്തിയ വിശാൽ കോളേജ് കവാടത്തിൽ ആക്രമിക്കപ്പെട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.