SignIn
Kerala Kaumudi Online
Thursday, 25 April 2024 7.13 PM IST

സഹകരണ കലോത്സവം

sahakarna-kalotsavam-kps
സഹകരണ അനുമോദനവും കലോത്സവവും കെ.പി.സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കോട്ടച്ചേരി സഹകരണ കോളേജിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന അവാർഡ് നേടിയ സഹകരണ സ്ഥാപനങ്ങൾക്ക് അനുമോദനവും സഹകരണ കലോത്സവവും നടത്തി. കാഞ്ഞങ്ങാട് ലയൻസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സഹകരണ നിക്ഷേപ ഫണ്ട് ഗ്യാരണ്ടി ബോർഡ് വൈസ് ചെയർമാൻ കെ.പി.സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കലോത്സവഉദ്ഘാടനം എം.രാജഗോപാലൻ എം.എൽ.എ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ അവാർഡ് നേടിയ പനയാൽ സർവീസ് സഹകരണ ബാങ്ക്, ചെറുതാഴം സർവീസ് സഹകരണ ബാങ്ക് , തിമിരി സർവീസ് സഹകരണ ബാങ്ക് , വെള്ളൂർ വനിതാ സഹകരണ സംഘം, ഉദുമ വനിതാ സർവീസ് സഹകരണ സംഘം, തളിപ്പറമ്പ് എഡ്യൂക്കേഷണൽ കോപറേറ്റിവ് സൊസൈറ്റി, കാസർകോട് ജില്ലാ സഹകരണ ആശുപത്രി എന്നിവയ്ക്ക് വേണ്ടി അനുമോദനം ഏറ്റുവാങ്ങി. കെ.അഭിരാം സ്വാഗതവും എം.ആർ.ജെതീഷ് കുമാർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.