SignIn
Kerala Kaumudi Online
Friday, 29 March 2024 4.09 AM IST

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നാടകോത്സവം

തിരുവനന്തപുരം:വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ 'യവനിക 22' എന്ന പേരിൽ നാടകോത്സവം നാളെ 18 മുതൽ 22 വരെ നടക്കും.18ന് വൈകിട്ട് 5.30ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്.പ്രദീപ് അദ്ധ്യക്ഷത വഹിക്കും.എം.എൽ.എമാരായ വി.കെ.പ്രശാന്ത്,എം.മുകേഷ്,സംസ്‌കൃതി ഭവൻ സെക്രട്ടറി പി.എസ്. പ്രിയദർശൻ,രശ്മിത രാമചന്ദ്രൻ,ആനി ജോൺസൺ എന്നിവർ സംസാരിക്കും.തുടർന്ന് ഡ്രമാറ്റിക് ഡബിൾസ് കേരള അവതരിപ്പിക്കുന്ന നാടകം 'മൃഗം' അരങ്ങേറും. 19ന് വൈകിട്ട് 6ന് തിരുവനന്തപുരം എൻ.കൃഷ്ണപിള്ള നാടക വേദിയുടെ 'ചെങ്കോലും മരവുരിയും' അരങ്ങേറും. 20ന് വൈകിട്ട് 6ന് നാടകം 'നടചരിതം'. 21ന് വൈകിട്ട് 6ന് ഭാവന ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ നാടകം 'അലസ സുന്ദരി യക്ഷി'. 22ന് സൗപർണിക തിരുവനന്തപുരത്തിന്റെ നാടകം 'ഇതിഹാസ'വും അരങ്ങേറും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.