മട്ടാഞ്ചേരി: ഹോട്ടലിന്റെ ക്യു ആർ കോഡ് മാറ്റി സ്വന്തം ക്യു ആർ കോഡ് വെച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടംവേലി കാട്ടുനിലത്തിൽ വീട്ടിൽ മിഥുൻ(33)നെയാണ് മട്ടാഞ്ചേരിഅസി.കമ്മീഷ്ണർ വി.ജി.രവീന്ദ്രനാഥ്, പൊലീസ് ഇൻസ്പെക്ടർ സി.ജെ മാർട്ടിൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ആറിനാണ് കേസിനാസ്പദമായ സംഭവം. തോപ്പുംപടി പോസ്റ്റ് ഓഫിസ് ജംഗ്ഷന് സമീപമുള്ള അറബി ഖാന എന്ന ഹോട്ടലിന്റെ ക്യു ആർ കോഡ് മാറ്റി സ്വന്തം ക്യു ആർ കോഡ് ഇയാൾ സ്ഥാപിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |